---
title: "നവരാത്രി മഹോത്സവം സംഘടിപ്പിച്ച് പേരാമ്പ്ര ആക്കാദമി ഓഫ് ആട്‌സ് "
english_title: "Navratri Mahotsavam organized by Perampra Academy of Arts"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72490/Navratri Mahotsavam organized by Perampra Academy of Arts"
published_at: "2022-10-04T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c41faa3c04_OBIT_CARD_JPG.JPG"
keywords: []
---

# നവരാത്രി മഹോത്സവം സംഘടിപ്പിച്ച് പേരാമ്പ്ര ആക്കാദമി ഓഫ് ആട്‌സ് 

> **Lead Summary:** **പേരാമ്പ്ര:** ആക്കാദമി ഓഫ് ആട്‌സ് സംഘടിപ്പിച്ച നവരാത്രി മഹോത്സവം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി.കെ.രമേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സദസില്‍ വെച്ച് ഓയിസ്‌ക ഇന്റര്‍നാഷണല്‍ പരിസ്ഥിതി അവാര്‍ഡ് ലഭിച്ച ഏ.കെ.മുരളീധരനെ പൊന്നാടയണിയിച്ച് ആദരിച്ചു.

## Article Content

**പേരാമ്പ്ര:** ആക്കാദമി ഓഫ് ആട്‌സ് സംഘടിപ്പിച്ച നവരാത്രി മഹോത്സവം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വി.കെ.രമേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സദസില്‍ വെച്ച് ഓയിസ്‌ക ഇന്റര്‍നാഷണല്‍ പരിസ്ഥിതി അവാര്‍ഡ് ലഭിച്ച ഏ.കെ.മുരളീധരനെ പൊന്നാടയണിയിച്ച് ആദരിച്ചു.

വാര്‍ഡ് മെമ്പര്‍ പി.ജോന, രാജന്‍ കുട്ടമ്പത്ത്, ഇബ്രാഹിം ചേനോളി, ടി.പി അജയന്‍ എന്നിവര്‍ സംസാരിച്ചു. കെ.വി ബാലഗോപാലന്‍ സ്വാഗതവും ബലഭദ്രന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72490/Navratri Mahotsavam organized by Perampra Academy of Arts)